admin @admin ?

active 1 month, 1 week ago
  • admin wrote a new blog post:   1 month, 1 week ago · View

    മുളങ്കുന്നത്തുകാവ് : മെഡിക്കല്‍ കോളേജില്‍ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാന്‍ തിരക്ക് കൊടുങ്ങല്ലൂര്‍ : ചരിത്രവും ചരിത്രസൃഷ്ടികളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വാടാനപ്പള്ളി : ജനകീയ ഡോക്ടര്‍ക്ക് കണ്ണീരോടെ വിട ഇരിങ്ങാലക്കുട : തിന്മകളെ ചെറുക്കുക ഇരിങ്ങാലക്കുട : സര്‍ട്ടിഫിക്കറ്റുകള്‍ എ.ടി.എം. കാര്‍ഡ് രൂപത്തില്‍; വ്യാജമല്ലെന്ന് പോലീസ് ഇരിങ്ങാലക്കുട : നാദോപാസനയുടെ നൃത്തസംഗീതോത്സവം ഇന്ന് സമാപിക്കും തിരുവില്വാമല : ശ്രീകുറുമ്പേശ്വരി ക്ഷേത്രം വേലമഹോത്സവം ഇന്ന് തിരുവില്വാമല : ഗുരുവായൂര്‍ പത്മനാഭന്‍ 8ന് തിരുവില്വാമലയില്‍ തൃശ്ശൂര്‍ : കമ്പ്യൂട്ടര്‍വത്കരണം ബിവറേജ് [...]

  • admin wrote a new blog post: Nandan Nilekani   11 months ago · View

    Nandan Nilekani is Co-Chairman of Indian software powerhouse Infosys Technologies. An engineering graduate from the Indian Institute of Technology, Mumbai (Bombay), Nandan Nilekani is also one of the co-founders of Infosys. For about two decades, Nandan Nilekani toiled in the shadow of Infosys’ more charismatic founder – N.R. Narayana Murthy, who is now Chairman of [...]

  • admin wrote a new blog post: N.R. Narayana Murthy   11 months ago · View

    Virtually unknown to most of his fellow countrymen just 13 years back, N.R. Narayana Murthy is now a corporate legend in India. The company that Narayana Murthy co-founded and led for 20 years – Infosys Technologies – is today one of India’s most admired companies. A software services and consulting provider, Infosys was the first Indian firm to [...]

  • ഗുരുവായൂര്‍: അരനൂറ്റാണ്ടിലേറെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരങ്ങള്‍ കൃത്യമായി പാലിച്ച് പാരമ്പര്യ വിളക്കുവെപ്പ് പ്രവൃത്തി നിര്‍വഹിച്ച മനയത്ത് രാമകൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ ക്ഷേത്രാചാരക്ഷേമസമിതി യോഗം അനുസ്മരിച്ചു.

    നഗരസഭ കൗണ്‍സിലര്‍ വാസുദേവന്‍ അധ്യക്ഷനായി. എ. വേണുഗോപാല്‍, കെ.എസ്. ഭരതന്‍, അഡ്വ. ഗിരിജാചന്ദ്രന്‍, വി. അച്യുതക്കുറപ്പ്, പി. ഗോപാലകൃഷ്ണന്‍, രവി ചങ്കത്ത്, വി. ബാലചന്ദ്രന്‍നായര്‍, കെ.ടി. ശിവരാമന്‍, എന്‍.കെ. ബാലകൃഷ്ണന്‍, കെ. അനില്‍കുമാര്‍, മുരളി മണ്ണുങ്ങല്‍, ബാലന്‍ വാറണാട്ട്, കോങ്ങാട്ടില്‍ അരവിന്ദാക്ഷന്‍, നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

  • ഗുരുവായൂര്‍:ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ആദ്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂണ്‍ പത്ത് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി കൃത്യസമയത്ത് എത്തണമെന്ന് പ്രിന്‍സിപ്പല്‍ കെ. സന്തോഷ്‌കുമാര്‍ അറിയിച്ചു.

  • ഗുരുവായൂര്‍:കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍ ബുധനാഴ്ച നടന്ന പുണ്യശ്ലോകനായ വറതച്ചന്റെ 97 -ാം ശ്രാദ്ധാചരണത്തിലും ശ്രാദ്ധ സദ്യയിലും ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ അനുസ്മരണ ബലിയ്ക്കും തിരുകര്‍മ്മങ്ങള്‍ക്കും ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍ ജോസ് ഇരിമ്പന്‍ മുഖ്യ കാര്‍മ്മികനായിരുന്നു. ശ്രാദ്ധ സദ്യ വെഞ്ചരിപ്പ് വികാരി ഫാ. ജോസ് തെക്കേക്കര നിര്‍വ്വഹിച്ചു. കുട്ടികള്‍ക്കുള്ള ചോറൂണിന് അസി. വികാരി ഫാ. ജിന്‍േറാ ചിറ്റിലപ്പിള്ളി കര്‍മ്മിയായി. ഒട്ടേറെ കുട്ടികള്‍ക്കാണ് ചോറൂണ്‍ നടത്തിയത്. പള്ളിയിലെ നവീകരിച്ച മ്യൂസിയം കാണാന്‍ ഏറെ തിരക്കനുഭവപ്പെട്ടു.

  • ഗുരുവായൂര്‍: ലിറ്റില്‍ഫ്‌ളവര്‍ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥിനികള്‍ 750ല്‍പരം വൃക്ഷത്തൈകള്‍ നട്ടു. തൃശ്ശൂര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റില്‍നിന്നാണ് തൈകള്‍ എത്തിച്ചത്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മരിയവിക്ടര്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജീസ്മ, ശിവദാസ് താണിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

  • ഗുരുവായൂര്‍: പാരമ്പര്യ സമ്പ്രദായത്തില്‍ അഞ്ച് ദേശക്കാര്‍ ഒരുമിച്ച് വൃക്ഷത്തൈ നട്ടു. ജീവ ഗുരുവായൂരാണ് പഴയകാല രീതിയില്‍ വൃക്ഷത്തൈ നട്ടത്. വൃക്ഷത്തൈ വിതരണവും നടത്തി.

    നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ശ്രീരാമന്‍, പ്രതിപക്ഷനേതാവ് കെ.പി.എ. റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. പി.എ. രാധാകൃഷ്ണന്‍, ഡോ. വത്സലന്‍, സി.എസ്. ജോസഫ്, ജോര്‍ജ്, രവി ചങ്കത്ത്, വി.എം. ഹുസൈന്‍, അനില്‍ കല്ലാറ്റ്, സി.എസ്. പ്രസാദ്, ബൈജു എന്നിവര്‍ പ്രസംഗിച്ചു.

  • admin wrote a new blog post: രഘുവിന് വിജയം നൂറുശതമാനം   11 months, 2 weeks ago · View

    ഗുരുവായൂര്‍: പ്ലസ്ടു (സയന്‍സ്) പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്ക് നേടി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ.സി. രഘു അപൂര്‍വ വിജയത്തിനുടമയായി.

    സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃത പ്രസംഗത്തിന് എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടിയ രഘു വിവിധ വേദികളില്‍ സംസ്‌കൃതപ്രസംഗം നടത്തി ശ്രദ്ധേയനാണ്. ഹയര്‍ സെക്കന്‍ഡറി സംസ്‌കൃതോത്സവത്തില്‍ പ്രശേ്‌നാത്തരിയില്‍ രണ്ടുവര്‍ഷവും ഒന്നാംസ്ഥാനം കരസ്ഥമാക്കി.

    ഗുരുവായൂര്‍ ദേവസ്വത്തില്‍ സംസ്‌കൃതാധ്യാപകനും പ്രഭാഷകനുമായ വി. അച്യുതന്‍കുട്ടിയുടെയും സി. ജയശ്രീയുടെയും മകനാണ്.

  • തൃശ്ശൂര്‍: ഗുരുവായൂര്‍ അമ്പലത്തിന് മുന്നിലുള്ള ബോര്‍ഡില്‍ കൃത്യമായി എഴുതിയിരിക്കുന്നു മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയവ ഉള്ളില്‍ കൊണ്ടു പോകാന്‍ പാടില്ല എന്ന്. പക്ഷെ ഉള്ളില്‍ ചോറൂണ്, തുലാഭാരം തുടങ്ങിയ നേര്‍ച്ചകള്‍ നടത്തുന്നവര്‍ എന്ത് ചെയ്യും എന്ന് വിചാരിക്കുമ്പോഴാണ് ഒരു കാര്യം കണ്ടത്. ചോറൂണിനു ഭക്തര്‍ ഇരിക്കുമ്പോള്‍ കുറെ ഫോട്ടോഗ്രാഫര്‍മാര്‍ അവിടെയെത്തി ഫോട്ടോ എടുക്കണമോ എന്ന് ചോദിക്കുന്നു. മറ്റു മാര്‍ഗം ഇല്ലാത്തതു കൊണ്ടു സമ്മതിക്കുന്നു. ഇതിന്റെ റേറ്റ് എത്രയാണെന്നോ എത്ര ഫോട്ടോ എടുക്കണം എന്നോ തീരുമാനിക്കാന്‍ ഉള്ള സമയം [...]

  • പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവില്‍ തിങ്കളാഴ്ച രാത്രിയിലുണ്ടായ ബി.ജെ.പി.-സി.പി.എം. സംഘട്ടനത്തില്‍ ഇരുവിഭാഗങ്ങളിലായി ആറു പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി. വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി തൊയക്കാവ് പൊന്നറമ്പില്‍ കൃഷ്ണന്റെ മകന്‍ ശിഷോയ് (24), സഹോദരന്‍ ഷിബി (20) എന്നിവരെ മുല്ലശ്ശേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും സി.പി.എം പ്രവര്‍ത്തകരും തൊയക്കാവ് സ്വദേശികളുമായ കുറ്റിക്കാട്ട് വെളുത്തേടത്ത് നാരായണന്റെ മകന്‍ മുരുകന്‍ (28), കിഴക്കര ശങ്കുരുവിന്റെ മകന്‍ സതു (26) എന്നിവരെ മുല്ലശ്ശേരി ബ്ലോക്ക് ആസ്​പത്രിയിലും പൊന്നറമ്പില്‍ രാജന്‍ (32), ഭാര്യ സിന്ധു [...]

  • ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പരാജയപ്പെടാനിടയാക്കിയ കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകാത്തത് പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും ബ്ലോക്ക്കമ്മിറ്റിയും വിളിച്ചുചേര്‍ത്ത് തോല്‍വിയെക്കുറിച്ച് വിലയിരുത്താത്തതിനെതിരെ കെ.പി.സി.സി. പ്രസിഡന്റ്, ഡി.സി.സി. പ്രസിഡന്റ് എന്നിവര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു. പ്രസിഡന്റ് കെ.വി. സത്താര്‍ അധ്യക്ഷനായി. ടി.എസ്. നബീല്‍, സിന്‍േറാ തോമസ്, രാജേഷ്ജാക്ക്, എച്ച്.എം.നൗഫല്‍, റിഷി ലാസര്‍, ബാബു വാഴപ്പിള്ളി, കെ.എ. ഫവാസ് എന്നിവര്‍ പ്രസംഗിച്ചു.

  • ഗുരുവായൂര്‍: ക്ഷേത്രം മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിദ്വാന്‍ കെ. ഭാസ്‌കരന്‍നായര്‍ യജ്ഞാചാര്യനായി ഗീതാജ്ഞാനയജ്ഞം ബുധനാഴ്ച ആരംഭിക്കും. ജൂണ്‍ 13നാണ് സമാപനം. സന്ധ്യയ്ക്ക് ഏഴ് മുതല്‍ എട്ടര വരെയാണ് യജ്ഞം.

    യജ്ഞത്തിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് രുക്മിണി ഓഡിറ്റോറിയത്തില്‍ വിവിധ മേഖലകളിലെ ആചാര്യന്മാരെ ആദരിക്കുമെന്ന് സംഘാടകന്‍ കണ്ണന്‍സ്വാമി അറിയിച്ചു. ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായണന്റെ ജാലവിദ്യയും സംഗീതജ്ഞ നന്ദിനിയുടെ ഗാനാര്‍ച്ചനയും ഉണ്ടാകും.

  • ഗുരുവായൂര്‍:അന്യംനിന്നുപോകുന്ന നാട്ടുമാവുകളുടെ സംരക്ഷണാര്‍ത്ഥം പത്തോളം ഇനം നാട്ടുമാവുകളുടെ മുപ്പതോളം തൈകള്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണാ കോളേജ് വളപ്പില്‍ നട്ടു. നേച്ചര്‍ ക്ലബ്ബിന്റെയും എന്‍.എസ്.എസിന്റെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ പരിപാടി നടത്തിയത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. രവീന്ദ്രനാഥ് ആദ്യത്തെ തൈ നട്ട് മാന്തോപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. പൂര്‍വ്വവിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ള ഒട്ടേറെ പേര്‍ നൂറിലധികം ഫലവൃക്ഷത്തൈകള്‍ കാമ്പസ്സില്‍ നട്ടു.

  • തൃശ്ശൂര്‍ ചൊവ്വാഴ്ച ജില്ലാ കോടതിവളപ്പിലെ പോലീസ് സുരക്ഷ കണ്ട് ഏതെങ്കിലും വി.ഐ.പി വരുന്നുവെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കും. എന്നാല്‍, സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് കോടതിയില്‍ നല്‍കിയ സംരക്ഷണത്തിന്റെ ഭാഗമായിരുന്നു ഇത്. കഴിഞ്ഞദിവസം പ്രതിക്ക് നേരെ കോടതിവളപ്പില്‍ ആക്രമണമുണ്ടായതിനാല്‍ ഒരു സി.ഐ.യുടെ നേതൃത്വത്തില്‍ ദ്രുതവിന്യാസസേന ഉള്‍പ്പെടെ വന്‍ സായുധ പോലീസ്‌നിരയാണ് അയ്യന്തോളിലെ കോടതിവളപ്പില്‍ എത്തിയത്. രാവിലെ പ്രതിയെ ഒരു ജീപ്പില്‍ കോടതിക്ക് സമീപം എത്തിച്ചു. ഇയാളെ കോടതിയിലേക്ക് നടത്തിക്കൊണ്ടുപോകുമ്പോള്‍ ലാത്തിയും ഷീല്‍ഡും മുഖാവരണവുമണിഞ്ഞ് മുപ്പതോളം വരുന്ന ദ്രുതവിന്യാസസേന ഇരുവശത്തുമായി [...]

  • ഗുരുവായൂര്‍:അമ്പത്തഞ്ച് വര്‍ഷം മുടങ്ങാതെ ദിവസവും പതിനായിരത്തോളം തിരികള്‍ തെറുത്ത് ഗുരുവായൂരപ്പന് വിളക്കുകള്‍ തെളിയിച്ച മനയത്ത് രാമകൃഷ്ണന്‍ നായര്‍ വിടപറഞ്ഞതും ദീപസമര്‍പ്പണം നടത്തിയായിരുന്നു. ക്ഷേത്രത്തില്‍ ഞായറാഴ്ച രാത്രി ചുറ്റുവിളക്കിന് ആയിരക്കണക്കിന് ദീപങ്ങളില്‍ തിരിയിട്ട് കത്തിച്ചതിനുശേഷം പത്തരയോടെയാണ് കാരക്കാട് ഇടപ്പുള്ളിയിലെ വസതിയിലെത്തിയത്. തിങ്കളാഴ്ചയ്ക്കുള്ള തിരിക്ക് നാല്‍പ്പതോളം പുതിയ മുണ്ടുകള്‍ കഷണങ്ങളാക്കാനുള്ള ശ്രമം തുടങ്ങിവെച്ച് കിടന്നു. പുലര്‍ച്ചെ ഒരുമണിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ട ഉടനെ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിളക്കുവെപ്പ് അവകാശം രണ്ട് കുടുംബങ്ങള്‍ക്കുള്ളതാണ്. അഴീക്കല്‍-മനയം വീട്ടുകാര്‍ക്ക്. ഇതില്‍ [...]

  • ഗുരുവായൂര്‍: ഗുരുവായൂരിലും ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചെടുത്തതായി വലപ്പാടില്‍ പോലീസ് പിടിയിലായ പ്രതി റിയാസ് സൂചന നല്‍കിയതായി ഗുരുവായൂര്‍ പോലീസ് പറഞ്ഞു.

    ആറുപവന്‍ ആഭരണവും കവര്‍ന്ന കൂട്ടത്തില്‍ ഉള്‍പ്പെടും. എന്നാല്‍ പരാതിക്കാര്‍ രംഗത്ത് വരാത്തത് പോലീസിന് പ്രശ്‌നമാണ്.

  • admin wrote a new blog post: യോഗ പരിശീലനം തുടങ്ങി   11 months, 2 weeks ago · View

    രുവായൂര്‍: പതഞ്ജലി യോഗ സെന്ററിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനം തിങ്കളാഴ്ച ആരംഭിച്ചു. ഗുരുവായൂര്‍ മഹാരാജ ദര്‍ബാര്‍ ഹാളില്‍ രാവിലെ 6.30 നാണ് പരിശീലനം. പങ്കെടുക്കാന്‍ 9846424856 എന്ന നമ്പറില്‍ ബന്ധപ്പെടണം.

  • ഗുരുവായൂര്‍: ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ടി.എന്‍. പ്രതാപന്‍ ആസ്ഥാനത്ത് തുടരുന്നതിന് അര്‍ഹതയില്ലെന്ന് സംഘനയുടെ ഒരുവിഭാഗം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

    കെ.പി.സി.സി. പ്രസിഡന്റിനെ പരസ്യമായി വിമര്‍സിച്ച പ്രതാപന്‍ സ്ഥാനം ഉടനെ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. സി.എന്‍. പ്രേംഭാസി അധ്യക്ഷനായി. എന്‍. രാജന്‍, ഗോപകുമാര്‍, ശിവകുമാര്‍. മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

  • കുന്നംകുളം: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ മുറ്റത്തെ മരമുത്തശ്ശിയെ പൂമാല അണിയിച്ചു.

    പ്രധാനാധ്യാപിക സിസ്റ്റര്‍ മേരി പോള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും പോസ്റ്റര്‍ നിര്‍മാണ മത്സരവും ഉണ്ടായി. വൃക്ഷത്തൈ വിതരണം സിസ്റ്റര്‍ നൈര്‍മല്യയും സമ്മാനദാനം അധ്യാപിക ലീലയും നിര്‍വഹിച്ചു.

  • Load More